arrest

കാട്ടാക്കട: മദ്യലഹരിയിൽ വീട്ടിൽ ബഹമുണ്ടാക്കിയ സഹോദരൻമാർ തമ്മിൽത്തല്ലി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൂവച്ചൽ ഉണ്ടാപ്പറ വട്ടകൈത വീട്ടിൽ റജിയെയാണ് അറസ്റ്റ് ചെയ്തത്. കണ്ണപ്പൻ എന്ന വിനോദി (38)നെയാണ് സഹോദരൻ റജി 13ന് രാത്രി 11.30ന് തലയ്ക്ക് മർദ്ദിച്ചത്. പരിക്കിനെ തുടർന്ന് വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യപിച്ച് വീട്ടിലെത്താറുള്ള വിനോദ് ബഹളമുണ്ടാക്കി സഹോദരങ്ങളെ മർദ്ദിക്കുക പതിവാണ്. ഞായറാഴ്ചയും രാത്രിയോടെ വിനോദ് വഴക്കുണ്ടാക്കി. ഇതേ തുടർന്ന് സഹോദരൻ റജി തടിക്കഷണം എടുത്ത് അടിക്കുകയായിരുന്നു.അടികൊണ്ടയാളുടെ നില ഗുരുതരാവസ്ഥയിലായതോടെ കാട്ടാക്കട എസ്.എച്ച്.ഒ ബിജുകുമാർ, സബ് ഇൻസ്പെക്ടർ പി.രതീഷ് എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.