puli

കാട്ടാക്കട: വയനാട് മുത്തങ്ങയിൽ ഭീതിപരത്തിയ പുലി ഇനി നെയ്യാർ ഡാം ലയൺ സഫാരി പാർക്കിൽ. കഴി‍ഞ്ഞ ദിവസമാണ് പുലിയെ സഫാരി പാർക്കിലെത്തിച്ചത്. കഴിഞ്ഞ ആഴ്ച ബത്തേരി ചെതലയം മാതമംഗലത്തുള്ള ബൊമ്മൻ കോളനിയിൽ നിന്ന് പിടികൂടിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടിരുന്നു. എന്നാൽ പുലി വീണ്ടും ജനവാസ കേന്ദ്രത്തിൽ ഇറങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം മുത്തങ്ങ വനമേഖലയിലെ ആദിവാസിയുടെ വീടിന് മുന്നിൽ കണ്ട പുലിയെ ഫോറസ്റ്റ് അധികൃതർ വീണ്ടും മയക്കുവെടി വച്ച് കൂട്ടിലാക്കുകയായിരുന്നു. തുടർന്നാണ് ചികിത്സയ്ക്കായി പുലിയെ എത്തിച്ചത്.