നെയ്യാറ്റിൻകര: പ്രമുഖ നാടക നടൻ മുളളറവിള ശാസ്താ ഭവനിൽ കാട്ടാക്കട മുരുകൻ (63) നിര്യാതനായി. 1973 ൽ കലോപാസനയുടെ കൊടുങ്കാറ്റ് എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തെത്തിയത്. 150 ലെറെ അവാർഡുകൾ വാങ്ങിയിട്ടുള്ള ഇദ്ദേഹം വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കഥാപ്രസംഗ വേദിയിലെത്തിയിരുന്നു.9 വർഷത്തിനിടെ 500 വേദികളിൽ കഥപറഞ്ഞു. ആകാശവാണിയിൽ നാടക ആർട്ടിസ്റ്റായിരുന്നു.ഭാര്യ കുമാരി സുമം നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലറായിരുന്നു. മക്കൾ അക്ഷയപ്രഭു, മാനസപ്രഭു. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. രാവിലെ 8.30 ന് പരേതന്റെ ജന്മ സ്ഥലമായ കാട്ടാക്കട കുരുതംകോടിന് സമീപം റൈസിംഗ് സ്റ്റാർ ഗ്റന്ഥശാലയിൽ പൊതുദർശനത്തിന് വയ്ക്കും.