ദുബായ് : വനിതാ ഏകദിന ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനയെ മറികടന്ന് ന്യൂസിലൻഡിന്റെ സാറ്റേർത്ത് വെയ്റ്റ് ഒന്നാം സ്ഥാനത്തെത്തി. പരിക്കുമൂലം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ കളിക്കാൻ കഴിയാതിരുന്ന സ്മൃതി രണ്ടാമതുണ്ട്. ഇന്ത്യൻ നായിക മിഥാലി രാജ് ഏഴാം റാങ്കിലും ഹർമൻ പ്രീത് കൗർ 17-ാം റാങ്കിലുമാണ്
നെയ്മറിന്
നാലാഴ്ച വിശ്രമം
പാരീസ് : കഴിഞ്ഞ ദിവസം നൈജീരിയയ്ക്ക് എതിരായ സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിയൻ നായകൻ നെയ്മർക്ക് നാലാഴ്ച വിശ്രമം വേണ്ടിവരും. ഫ്രഞ്ച് ലീഗിലെ നാല് മത്സരങ്ങളിൽ നിന്ന് നെയ്മർക്ക് വിട്ടുനിൽക്കേണ്ടിവരുമെന്ന് താരത്തിന്റെ ക്ളബായ പി.എസ്.ജി അറിയിച്ചു.
ഇന്ത്യയ്ക്ക് തോൽവി
ജൊഹർ ബെഹ്റു : സുൽത്താൻ ഒഫ് ജൊവാൻ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് ജപ്പാനോട് തോൽവി. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ജപ്പാൻ ഇന്ത്യയെ കീഴടക്കിയത്.