അമരവിള : നെയ്യാറ്റിൻകര ഉപജില്ലയുടെ സ്കൂൾ ശാസ്ത്രോത്സവം അമരവിള എൽ.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ചെയർ പേഴ്സൺ ഡബ്ളിയു.ആർ. ഹീബ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജെ.എസ്. ഉഷാകുമാരി, നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, പ്രഥമ അദ്ധ്യാപകരായ ജസ്റ്റിൻരാജ്, ഷീബ ഷെറിൻ എം.എസ്, നെയ്യാറ്റിൻകര എ.ഇ.ഒ. എസ്. സുജാത, പി.ടി.എ പ്രസിഡന്റ് ജെ.എസ്. ദേവകുമാർ, മുൻ പി.ടി.എ പ്രസിഡന്റ് ഡി.എസ്. രാജാ, ആർ. അനിൽരാജ്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. ജയകുമാർ, കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.
മേളകളുടെ സമാപന സമ്മേളനം ബുധനാഴ്ച വൈകിട്ട് 4ന് കോവളം എം.എൽ.എ. എം. വിൻസെന്റ് ഉദ്ഘാടനം ചെയ്യും. അലി ഫാത്തിമ അദ്ധ്യക്ഷത വഹിക്കും.