1. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങൾ ഏതെല്ലാം?
കണ്ണ്, ചെവി, മൂക്ക്, ത്വക്ക്, നാക്ക്
2. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാദ്ധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ?
റോഡു കോശങ്ങൾ
3. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
ലൈസോസൈം
4. കണ്ണുനീർ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥി?
ലാക്രിമൽ ഗ്ളാൻഡ്
5. ഡാൾട്ടനിസം എന്നറിയപ്പെടുന്ന രോഗം?
വർണാന്ധത
6. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം?
കോക്ളിയ
7. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
സ്റ്റേപിസ്
8. ത്വക്കിന് നിറം നൽകുന്ന വർണവസ്തു?
മെലാനിൻ
9.ജനിച്ച ശേഷം ആദ്യം മുളയ്ക്കുന്ന പാൽ പല്ലുകളുടെ എണ്ണം?
20
10. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാർത്ഥം?
ഇനാമൽ
11. ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് ?
ഹൈഡ്രോക്ളോറിക് ആസിഡ്
12. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
ഫീമർ (തുടയിലെ അസ്ഥി)
13. മുട്ടുചിരട്ടയുടെ ശാസ്ത്രീയനാമം?
പാറ്റെല്ലാ
14. യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥ?
ഗൗട്ട്
15. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?
ജീവകം സി
16. രോഗപ്രതിരോധശക്തിക്ക് ആവശ്യമായ ജീവകം?
ജീവകം സി
17. മനുഷ്യരിലെ രാസസന്ദേശവാഹകർ?
ഹോർമോണുകൾ
18. ശരീരത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ?
വാസോപ്രസിൻ
19. രക്തത്തിലെ ഗ്ളൈക്കോജനെ ഗ്ളൂക്കോസാക്കി മാറ്റുന്ന ഹോർമോൺ?
ഗ്ളൂക്കഗോൺ
20. അധികമുള്ള ഗ്ളൂക്കോസ് മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്ന രോഗമാണ് ?
പ്രമേഹം