കഴക്കൂട്ടം: ജീവന്റെ തുടിപ്പ് നിലനിൽക്കേ മരിച്ചു എന്ന് കരുതി പത്രങ്ങളിൽ ചരമ വാർത്ത വന്നയാൾ ഇന്ന് രാവിലെ മരണപ്പെട്ടു. കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന് സമീപം സജി ഭവനിൽ തുളസീധരൻ ചെട്ടിയാരാണ് മരിച്ചത്. മരണം സംഭവിച്ചുവെന്ന് കരുതി കരിങ്കൊടി കെട്ടുകയും പത്രങ്ങളിൽ ചരമ വാർത്ത കൊടുക്കുകയും ചെയ്തിരുന്നു.
വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ആശുപത്രി അധികൃതർ പറഞ്ഞതിനെ മരണപ്പെട്ടു എന്ന് ബന്ധുക്കൾ തെറ്റിദ്ധരിച്ചതാണ് പ്രശ്നമായത്. രാവിലെ ഏഴരയോടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. മഹേശ്വരിയാണ് ഭാര്യ