ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തിയ കര നെൽകൃഷിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനകദാസ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ അനുരാജൻ,ജനകീയാസൂത്രണ കോർഡിനേറ്റർ ജി.വ്യാസൻ, കൃഷി അസിസ്റ്റന്റ് ഓഫീസർ രാജേശ്വരി,എസ്.ബിന്ദു,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷിഭവനിൽ നിന്നും നൽകിയ ശ്രേയസ് ഇനത്തിലുള്ള വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്.നൂറുമേനി വിളവാണ് ലഭിച്ചത്. 'ജ്വാല' എന്ന ജെ.എൽ.ജി ഗ്രൂപ്പിലെ സുജാത,സുനിത,ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്.ആനത്തലവട്ടം ബി.ബി മന്ദിരത്തിൽ എസ്.ബിന്ദുവിന്റെ 30 സെന്റ് വസ്തുവിലാണ് കൃഷി നടത്തിയത്.