ramesh

തിരുവനന്തപുരം: എം.ജി സർവകലാശാലാ മാർക്ക്ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനോട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഏഴു ചോദ്യങ്ങൾ:

1. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അദാലത്തുകളിൽ പങ്കെടുത്തത് ഏതു നിയമപ്രകാരം?

2. അദാലത്തുകളിൽ മാർക്ക്ദാനം തീരുമാനിച്ചത് ഏതു നിയമം അനുസരിച്ച്?

3. അദാലത്തിൽ സ്വീകരിച്ച മാർക്ക്ദാന തീരുമാനം അക്കാഡമിക് കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടതിനു ശേഷം അതേ വി.സി അദ്ധ്യക്ഷനായ സിൻഡിക്കേറ്റ് 5 മാർക്ക് വീതം ദാനം നൽകാൻ പിന്നീട് തീരുമാനിച്ചത് എങ്ങനെ?

4. അജൻഡയ്ക്കു പുറത്തുള്ള വിഷയമായി സിൻഡിക്കേറ്റിൽ മാർക്ക്ദാനം പരിഗണിച്ചത് എന്തിന്?

5. അക്കാഡമിക് കൗൺസിലിന് മാർക്ക്ദാനത്തിന് അധികാരമുണ്ടോ?

6. റിസൾട്ട് പ്രഖ്യാപിച്ച ശേഷം പാസ്ബോർഡിന്റെ ശുപാർശയില്ലാതെ അഞ്ചു മാർക്ക് വീതം ദാനം ചെയ്യാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത് ഏത് നിയമപ്രകാരം?

7. നഴ്സിംഗ് മാർക്ക്ദാനത്തിൽ പരീക്ഷാകമ്മിറ്റിയുടെ ശുപാർശ നിയമവിരുദ്ധമെന്ന് ബോദ്ധ്യപ്പെട്ടിട്ടും വൈസ് ചാൻസലർ സിൻഡിക്കേറ്റിന്റെയോ അക്കാഡമിക് കൗൺസിലിന്റെയോ അധികാരം ഉപയോഗിച്ചത് ചട്ടപ്രകാരമാണോ?