നെടുമങ്ങാട് : നെടുമങ്ങാട് റവന്യുടവറിൽ കേരളകൗമുദിയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്‌ളാസും തഹസിൽദാർ എം.കെ. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. വേണാട് ഹോസ്‌പിറ്റൽ സി.എം.ഡി ഡോ.കെ.പി. അയ്യപ്പനും പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ.എസ്.രാജലക്ഷ്മിയും ക്യാമ്പ് നയിച്ചു.ലയൺസ് ക്ളബ് ഒഫ് നെടുമങ്ങാട് പ്രസിഡന്റ് ലയൺ എസ്.ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ കേരളകൗമുദി ലേഖകൻ എസ്.ടി.ബിജു സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ ടി.അർജുനൻ, ഫ്‌ളാഷ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.പി. കൈലാസ് നാഥ്, കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ ഡോ. കണ്ണൻ, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ലയൺ ഐഡിയൽ സന്തോഷ്, നെടുമങ്ങാട് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.ശശിധരൻ നായർ, എൻ.ജി.ഒ യൂണിയൻ യൂണിറ്റ് സെക്രട്ടറി ആനന്ദ്, എൻ.ജി.ഒ അസോസിയേഷൻ യൂണിറ്റ് ട്രഷറർ രാജേഷ്, ജോയിന്റ് കൗൺസിൽ യൂണിറ്റ് സെക്രട്ടറി സജീവ്, റവന്യൂടവർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിനിധികളായ പി.അജയകുമാർ, സജി സി.വൈഗ,കേരളകൗമുദി എക്സിക്യൂട്ടിവുകളായ സാംബശിവൻ, ആതിര തുടങ്ങിയവർ പങ്കെടുത്തു. രക്തപരിശോധനയും സൗജന്യ മരുന്ന് വിതരണവും വീഡിയോ പ്രദർശനവും നടന്നു. ഇരുനൂറോളം പേർ ക്യാമ്പിൽ എത്തിച്ചേർന്നു. നെടുമങ്ങാട് ലയൺസ് ക്ലബ്, വേണാട് ഹോസ്പിറ്റൽ, റവന്യു ടവർ മർച്ചന്റ്‌സ് അസോസിയേഷൻ, ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.