വക്കം: തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷീനെ പുറത്താക്കൂ, ബാലറ്റ് പേപ്പർ പുനർ സ്ഥാപിക്കൂ എന്ന മുദ്രാവാക്യവുമായി നടത്തുന്ന ഒറ്റയാൾ സമരം ശ്രദ്ധേയമായി. വക്കം പോസ്റ്റാഫീസിന് മുന്നിലാണ് വക്കം സ്വദേശി ഗിരിരാജിന്റെ ഒറ്റയാൾ നിരാഹാര സമരം സംഘടിപ്പിച്ചത്. ബ്രിംഗ് ബാക്ക് ബാലറ്റ് എന്ന മുദ്രാവാക്യം ഉയർത്തി രാവിലെ 9.30 മുതൽ പോസ്റ്റാഫീസിനു മുന്നിലാരംഭിച്ച നിരാഹാര സമരം വൈകിട്ട് 4ന് സമാപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിൽ വ്യാപക തിരിമറിക്ക് സാദ്ധ്യതയുള്ളതിനാലാണിത് നിരോധിക്കണമെന്ന് ഒരിന്ത്യൻ പൗരൻ എന്ന നിലയിൽ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റയാൻ സമരം കാണാൻ നിരവധി പേർ എത്തിയത് ഈ സമരത്തിന്റെ വിജയമാണന്ന് ഗിരിരാജ് പറഞ്ഞു.