ചിറയിൻകീഴ് :ചിറയിൻകീഴ് എലൈറ്റ് ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ക്വിസ് മത്സര സമാപന സമ്മേളനം ചീഫ് ഇലക്ട്രറൽ ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു. എലൈറ്റ് ക്വിസ് ക്ലബ് രക്ഷാധികാരി അനിൽ .ജി അദ്ധ്യക്ഷത വഹിച്ചു. സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ, വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ ഇൻസ്പെക്ടർ ജി.ബി. മുകേഷ്, ക്വിസ് മാസ്റ്റർമാരായ അരവിന്ദ് .ബി.എസ്, അനുഭേഷ് .എസ് തുടങ്ങിയവർ പങ്കെടുത്തു. ഈവന്റ് കോ-ഓർഡിനേറ്റർ വിജു .ടി സ്വാഗതവും ക്ലബ് വൈസ് പ്രസിഡന്റ് പ്രഫുല്ലഘോഷ് നന്ദിയും പറഞ്ഞു. ഓപ്പൺ, ജൂനിയർ (ഹൈസ്കൂൾ, യു.പി), എൽ.പി (എഴുത്തുപരീക്ഷ മാത്രം) എന്നീ വിഭാഗങ്ങളിലായാണ് ക്വിസ് മത്സരം നടന്നത്. ഓപ്പൺ മത്സരത്തിൽ അജിത് പ്രഭാകർ, ബാലു ജോൺ, ജൂനിയർ വിഭാഗത്തിൽ അമ്പലപ്പുഴ ഗവൺമെന്റ് എച്ച്.എസ്.എസിൽ നിന്നുള്ള അനൂപ്, രാജേഷ്, യു.പി വിഭാഗത്തിൽ ഹീര, ശിവഹരി, എൽ.പി വിഭാഗത്തിൽ മുകുന്ദ്, അരുൺ എന്നിവർ ജേതാക്കളായി. ടിക്കാറാം മീണയാണ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തത്.