കിളിമാനൂർ: ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു.കിളിമാനൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിനി,പി.ടി.എ വൈസ് പ്രസിഡന്റ് ജി.ഹരികൃഷ്ണൻ,വാർഡംഗം ബീന വേണുഗോപാൽ, ബി.എസ്.റജി,പ്രിൻസിപ്പൽ ഇൻ ചാർജ് എസ്. രാഖി, ഹെഡ്മിസ്ട്രസ് എസ്.അജിത എന്നിവർ പങ്കെടുത്തു.