santhoshkumar

കുഴിത്തുറ: ശുചീന്ദ്രത്ത് 15 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചീന്ദ്രം സ്വദേശി സന്തോഷ്‌ കുമാറിനെയാണ് (24) അറസ്റ്റ് ചെയ്തത്. സന്തോഷ്‌ കുമാർ നാഗർകോവിലിലെ ലോറി വർക്ക്ഷോപ്പിൽ പോവുക പതിവായിരുന്നു. വർക്ക്ഷോപ്പിനടുത്തുള്ള 15കാരിയുമായി പരിചയത്തിലായി. സംഭവ ദിവസം സന്തോഷ്‌ കുമാർ, കുട്ടിയെ തന്റെ വീട്ടിൽക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. മാതാപിതാക്കൾ നാഗർകോവിൽ മഹിളാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു.