വെള്ളറട: കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന ഒരു രൂപയുടെ സുവിധ നാപ്കിനുകളുടെ ജില്ലാ തല വിതരണോദ്ഘാടനം വെള്ളറട രുഗ്മിണി കോളേജ് ഒഫ് നഴ്സിംഗ് ആൻഡ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡോ.ദേവിക മോഹനൻ നിർവഹിച്ചു. ഡോ. സി.എ മോഹന്റെ അദ്ധ്യക്ഷതയിൽ ഡോ. ജയവേദമണി, ബ്യൂറോ ഫാർമസ് ഗവൺമെന്റ് ഒഫ് ഇന്ത്യയുടെ വിജയസിംഗ് രചപുത്, പ്രൊഫ. ഹെപ്‌സിബറാണി, എമിൽഡ ജെജിൻ, നിശാന്ത് നായർ, സന്ദീപ് സിംഗ്, കെ.വി ദേവരാജൻ, എസ്. കാർത്തികേയൻ, തുടങ്ങിയവർ സംസാരിച്ചു. പ്രധാനമന്ത്രി ജൻ ഔഷധി സ്റ്റോറുകൾ വഴിയാണ് സുവിധ നാപ്കിനുകൾ ഒരു രൂപയ്ക്ക് നൽകുന്നത്.