കോവളം: കഴക്കൂട്ടം കാരോട് ബൈപാസിൽ പ്ലാവിളയിൽ പാലം നിർമ്മിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ നാട്ടുകാർ കഴിവൂർ ജനകീയ സമിതിക്ക് രൂപം നൽകി. കഴിവൂർ നെല്ലിമൂട് റോഡിനെ ബന്ധിപ്പിക്കുന്ന പ്ലാവിളയിലെ പ്രധാന പാലം നിർമ്മിക്കുന്നതിൽ ബൈപാസ് അധികൃതർ പിന്മാറിയതാണ് പ്രതിഷേധത്തിന് കാരണം. ഇവിടെ പാലം നിർമ്മിച്ചില്ലെങ്കിൽ കഴിവൂരിൽ നിന്ന് നെല്ലിമൂടിലേക്ക് രണ്ടുകിലോ മീറ്റർ അധികം സഞ്ചരിക്കേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിവൂർ രാജേന്ദ്രൻ ( കൺവീനർ ) , കഴിവൂർ മനോഹരൻ, കഴിവൂർ ബാബു, മുരളി, സുരേഷ്, അജികുമാർ, അജി, അനീഷ്, അഭിലാഷ്, രാജേഷ്, രാജശേഖരൻ, ഷിനു,റിജോ, ലോഹിതദാസ്, ആദർശ് എന്നിവരുൾപ്പെട്ട 15 അംഗ സമിതിക്ക് രൂപം നൽകി.