തിരുവനന്തപുരം: കാശ്മീർ പ്രശ്നത്തിൽ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കാശ്മീരിനെ സംബന്ധിച്ച് ഏകപക്ഷീയമായി കൈക്കൊണ്ട നടപടികൾ കേന്ദ്ര സർക്കാർ പിൻവലിക്കുക, പൗരാവകാശങ്ങൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ കേരളം ഉന്നയിക്കണമെന്നാണ് ആവശ്യം.
ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, ബി.ആർ.പി. ഭാസ്കർ, കെ. സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, അനിത തമ്പി, പി.എൻ. ഗോപികൃഷ്ണൻ, കെ.സി. ഉമേഷ്ബാബു, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, അശോകൻ, മധുപാൽ, എബി എൻ. ജോസഫ്, സലാംബാപ്പു, ബി. രാജീവൻ, കെ. വേണു, കെ. അജിത, ഡോ.ജെ. ദേവിക, പി.എ. ഉത്തമൻ, സി.യു. ത്രേസ്യ, മൈന ഉമയ്ബാൻ, എം.എൻ. കാരശ്ശേരി, കെ. രാമചന്ദ്രൻ, എം.വി. നാരായണൻ,ഡോ.കെ.ടി. രാംമോഹൻ, ഡോ.ടി.വി. മധു, ഡോ.ടി.വി. സജീവ്, സി. ഗൗരിദാസൻ നായർ, ഒ. അബ്ദുള്ള, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, കെ.എസ്. ഹരിഹരൻ, സുരേഷ് കീഴാറ്റൂർ, സി.ആർ. നീലകണ്ഠൻ, മൈത്രേയൻ, കെ.കെ. രമ, മാഗലിൻ ഫിലോമിനയോഹന്നാൻ, ടി. പീറ്റർ, ഡോ.കെ.എൻ. അജോയ് കുമാർ, ഡോ.ഇ.പി. മോഹൻ, ഡോ.കെ.കെ. രാജാറാം, അഡ്വ.വി.കെ. പ്രസാദ്, അഡ്വ.ജെ. സന്ധ്യ, അഡ്വ.കെ.വി. ഭദ്രകുമാരി, അനീഷ് പ്രഭാകർ, കെ. ഗോവിന്ദരാജ്, കെ. രാജ്മോഹൻ തുടങ്ങിയവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.