2

വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആഗോള കൈകഴുകൽ ദിനവും ലോക ഭക്ഷ്യ ദിനവും ആഘോഷിച്ചു. അദാനി ഫൗണ്ടേഷന്റെ സുപോഷൺ പദ്ധതിയുടെ ഭാഗമായാണ് വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിൽ ആഗോള കൈകഴുകൽ ദിനം സംഘടിപ്പിച്ചത്. അദാനി ഫൗണ്ടേഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പിലാക്കി വരുന്ന സ്വച്ഛാഗ്രഹ പദ്ധതിയിൽ പ്രവർത്തിക്കുന്ന ക്ലബ് അംഗങ്ങൾ കൈ കഴുകൽ രീതി കാണിച്ചു കൊടുത്തു. തെരുവുനാടകവും അവതരിപ്പിച്ചു. സി.എസ്.ആർ. മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹരീന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രഥമാദ്ധ്യാപിക ശ്രീലത, പ്രോജക്ട് ഓഫീസർ സെബാസ്റ്റ്യൻ ബ്രിട്ടോ, മീര മറിയം, മായ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.കോവളം എസ്.എൻ.എൽ.പി സ്കൂളിൽ ആഗോള ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്, പാചക മത്സരം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. വിഴിഞ്ഞം മുക്കോല പി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ ബോധവത്കരണ ക്ലാസെടുത്തു. വാർഡ് കൗൺസിലർ നിസാബിവി പോഷകാഹാര പ്രദർശനവും എസ്.എൻ.ഡി.പി കോവളം ശാഖാ സെക്രട്ടറി സുകേശൻ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ലാലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അദാനി ഫൗണ്ടേഷൻ പ്രോജക്ട് ഓഫീസർ സെബാസ്റ്റ്യൻ ബ്രിട്ടോ, സ്റ്റാഫ് സെക്രട്ടറി ജോയ് ജോസ്, വിനോദ് , മീര മറിയം, മായ, ലിംന, കമ്മ്യൂണിറ്റി വോളണ്ടിയർമാരായ സംഗിനിമാർ എന്നിവർ നേതൃത്വം നൽകി.