ആര്യനാട്: ആര്യനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വിളവെടുത്തു. പയർ, വെണ്ട, വഴുതന, ചീര, തക്കാളി തുടങ്ങിയവയാണ് വിളവെടുത്തത്. ചാണകപ്പൊടി, കോഴിക്കാഷ്ഠം, മണ്ണിര കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം, കുമ്മായം എന്നിവ അടിവളമായി നൽകിയാണ് വിദ്യാർത്ഥികൾ തൈകൾ നട്ടു പരിപാലിച്ചത്. പയറിന്റെ വിളവെടുപ്പ് ആര്യനാട് കൃഷി ഓഫീസർ ചന്ദ്രലേഖ നിർവഹിച്ചു. വിളവെടുത്ത മൂന്ന് കിലോയോളം പയർ സ്കൂളിൽ തന്നെ വിറ്റഴിച്ചു. പ്രിൻസിപ്പൽ സിന്ധുലേഖ ഒ.കെ, അദ്ധ്യാപകരായ ദിവ്യ.എസ്, ദീപേഷ് പി.കെ, വിനോദ്.ആർ.വി, ബിനു.കെ.ബി, രാജേഷ്.എൻ, സുജ.ടി.എ, മഞ്ജുഷ.ഒ.എ, സുജിൻ.വി.എസ്, ഷൈനി ക്രിസ്റ്റബൽ, രഞ്ജിനി.എ.എസ് തുടങ്ങിയവർ പങ്കെടുത്തു.