ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ മുദാക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയകുമാരിയുടെ ഓഫീസ് ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എം.ബി ദിനേശ്, മേഖല സെക്രട്ടറി കെ.പി കണ്ണൻ, പ്രസിഡന്റ് ജെ.ആർ ജാസ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അർജുൻ എം. മോഹൻ, അജിത്ത് എം.ആർ എന്നിവർ നേതൃത്വം നൽകി. ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കാമെന്ന പ്രസിഡന്റിന്റെ രേഖ മൂലമുള്ള ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചതായി ഭാരവാഹികൾ പറഞ്ഞു. സമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും മുന്നറിയിപ്പില്ലാതെ നടന്ന സമരം കുടുംബശ്രീ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ഇതുകാരണം മുടങ്ങിയെന്നും പ്രസിഡന്റ് വിജയകുമാരി കേരളകൗമുദിയോട് പറഞ്ഞു.