തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം എൻജിനീയറിംഗ് കോഴ്‌സിന് ചേർന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ വർഷം 50 ശതമാനം സീറ്റുകളിലാണ് പ്രവേശനം നടന്നതെങ്കിൽ, ഇക്കൊല്ലം അത്
57.9 ശതമാനമായി ഉയർന്നു
സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ എൻജിനീയറിംഗ് കോളജുകളിൽ ആകെയുള്ള 47268 സീറ്റുകളിൽ 27345 എണ്ണത്തിലേക്കും ഇത്തവണ വിദ്യാർഥികളെത്തി. കഴിഞ്ഞ വർഷം 50051 സീറ്റുകളിൽ 25488 എണ്ണത്തിലായിരുന്നു പ്രവേശനം . മൊത്തം സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടും . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1857 വിദ്യാർഥികൾ ഇത്തവണ കൂടുതലായി പ്രവേശനം നേടി.മെറിറ്റ് സീറ്റുകളിലാണ് കൂടുതൽ പേർ ചേർന്നത്. ഒഴിവുള്ള സീറ്റുകളുടെ എണ്ണം 20398 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം 24563 സീറ്റുകളാണ് ഒഴിവുണ്ടായിരുന്നത്.
സ്വാശ്രയ കോളേജുകളിൽ 50 ശതമാനത്തോളം മെറിറ്റ് സീറ്റുകൾ ഒഴിവാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത് കമ്പ്യൂട്ടർ സയൻസിൽ. ഒരു വിദ്യാർത്ഥി പോലും പ്രവേശനം നേടാത്ത നാല് കോളേജുകളുണ്ട്. കഴിഞ്ഞ വർഷം ഇത് ആറെണ്ണമായിരുന്നു.