air

തിരുവനന്തപുരം:സേനാ വിഭാഗങ്ങളുടെ വ്യോമ പ്രതിരോധ നിയന്ത്റണത്തിനായി ഇന്റഗ്രേ​റ്റഡ് എയർ കമാൻഡ് - കൺട്രോൾ സിസ്​റ്റംസ് ബംഗളുരുവിൽ സജ്ജമായി. എല്ലാ സേനാ വിഭാഗങ്ങൾക്കുമായി, വ്യോമ - പ്രതിരോധത്തിന് ഒരു ഏകീകൃത വാർത്താ -വിനിമയ ശൃംഖല ശക്തിപ്പെടുത്തുകയാണ് ഇന്റഗ്രേ​റ്റഡ് എയർ കമാൻഡ് - കൺട്രോൾ സിസ്​റ്റത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ ഉപദ്വീപിന്റെ വ്യോമ പ്രതിരോധ നിയന്ത്റണം നിർവഹിക്കുന്നത് ബംഗളൂരുവിലെ ഈ ഏക ശൃംഖല ആയിരിക്കും. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമി​റ്റഡിന്റെ ഏ​റ്റവും പുതിയ ഉപകരണങ്ങളാണ് ഈ ശൃംഖലയിൽ ഉപയോഗിക്കുന്നത്. യുദ്ധ സമയത്തും അല്ലാതെയും ഒരു ഏകീകൃത സാഹചര്യത്തിൽ പ്രവർത്തിക്കുമ്പോൾ അതിവേഗം തീരുമാനമെടുക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കും.

ചടങ്ങിൽ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി. സുരേഷ് അദ്ധ്യക്ഷനായി.