hand-wash-day

തിരുവനന്തപുരം: ലോക്‌ബന്ധു രാജ്നാരായൺജി ഫൗണ്ടേഷൻ ലോക ഹാൻഡ്‌വാഷ് ഡേ, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനം എന്നിവയോടനുബന്ധിച്ച് പൂന്തുറ സെന്റ് ഫിലോമിനാസ് ജി.എച്ച്.എസിൽ സംഘടിപ്പിച്ച വിദ്യാർത്ഥിസംഗമം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. കലാപ്രേമി ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു. രാജ്നാരായൺജി കർമ ശ്രേഷ്ഠ പുരസ്കാരം സമീർ സിദ്ദിഖ്, ആശാപ്രിയ ആർ. നായർ എന്നിവർക്ക് നൽകി. നാഷണൽ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ഗ്രേഷ്മ .എം.എസ്, എക്‌സ്‌‌പ്ലോറിംഗ് ഇന്ത്യ കരിയർ ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹർഷാന എന്നിവരെ ആദരിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമുള്ള ഹാൻഡ്‌വാഷ് വിതരണം ആറ്റുകാൽ കൗൺസിലർ ആർ.സി. ബീനയും കാൻസർ രോഗികൾക്കുള്ള സഹായവിതരണം പൂന്തുറ കൗൺസിലർ പീറ്റർ സോളമനും നിർവഹിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ്, സെൻസർബോർഡ് മെമ്പർ ഷാജഹാൻ, ചീഫ് കോ ഒാർഡിനേറ്റർ പൂവച്ചൽ സുധീർ, ട്രസ്റ്റി മെമ്പർ സീനത്ത്, കോ ഒാർഡിനേറ്റർമാരായ ഹാഷിർ ലബ്ബ,സജിതാ വാസുദേവൻ, മുഹമ്മദ് കലാം നാസർ, മനു വാഹിദ്, കലാപ്രേമി മാഹിൻ, സന്തോഷ് ഖാൻ എന്നിവർ സംസാരിച്ചു.