jollykett

തിരുവനന്തപുരം: സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഒരുക്കിയ 'ജോളിക്കെട്ട്' എന്ന ഹാസ്യ നാടകം നർമ്മകൈരളി വേദിയിൽ ചിരിപടർത്തി. സീരിയൽ മാത്രം കണ്ടുകൊണ്ടിരുന്ന ഒരു മുത്തശ്ശി വാർത്താ ചാനലുകൾക്ക് അടിമയാകുന്നതും സീരിയൽ കഥകളെ വെല്ലുന്ന വാർത്തകൾ കണ്ട് മിഥ്യയേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാകാതെ തന്റെ പ്രിയപ്പെട്ടവരെപ്പോലും സംശയിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഡോ. തോമസ് മാത്യുവാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. തോമസ് മാത്യു, മണിക്കുട്ടൻ ചവറ, എ.എസ്. ജോബി, ദിലീപ് കുമാർ ദേവ്, ഡോ. സജീഷ്, വേണു പെരുകാവ്, ഈശ്വർപോറ്റി, ദീപു അരുൺ, പ്രദീപ് അയിരൂപ്പാറ, മുഹമ്മദ് സഖറിയ, സൻവീൻ ശ്രീകുമാർ, ഗ്രേസി കരമന, മംഗളതാര, ശ്രീന ശ്രീകുമാർ, അഞ്ജനാ ശ്രീകുമാർ, ഗായത്രി, ബീന ശ്രീകുമാർ, അനിഷ തോമസ്, കൃഷ്ണദത്ത്, ദേവദത്ത്, വൈഗ വിനു എന്നിവരാണ് അഭിനേതാക്കൾ. ചമയം: സുരേഷ് കരമന, ശബ്ദ മിശ്രണം: വിനു ജെ. നായർ. കല: പ്രദീപ് അയിരൂപ്പാറ. ചടങ്ങിൽ നർമ്മകൈരളിയുടെ 32-ാം വാർഷികപ്പതിപ്പ് ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ കാർട്ടൂണിസ്റ്റ് ജി. ഹരിക്ക് നൽകി പ്രകാശനം ചെയ്തു. ചിരിയരങ്ങിൽ വി. സുരേശൻ, ഡോ. എൻ. സുന്ദരേശൻ എന്നിവർ പങ്കെടുത്തു.