1

വിഴിഞ്ഞം: ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരൻ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. സിറ്റി ട്രാഫിക്' പൊലീസ് സ്റ്റേഷനിലെ സി. പി. ഒ തിരുവല്ലം ലങ്കാ നഗറിൽ ടിസി 65-109 (3) മിഥിലാ ഭവനിൽ ജയൻ (42) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ ഡ്യൂട്ടി കഴിഞ്ഞെത്തി വിശ്രമിക്കുന്നതിനിടെയാണ് മരണം. ഭാര്യ: സജിത. മക്കൾ: മിത്ര, മിഥുൻ.