മാഡ്രിഡ് : യൂറോപ്യൻ ഫുട്ബാൾ ലീഗുകളിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരം തുടർച്ചയായ മൂന്നാം തവണയും ലയണൽ മെസിക്ക്. ബാഴ്സലോണയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 36 ഗോളുകൾ നേടിയാണ് മെസി പുരസ്കാരത്തിന് അർഹനായത്. 33 ഗോളുകൾ പി.എസ്.ജിക്കായി നേടിയിരുന്ന കൈലിയൻ എംബാപ്പെയ്ക്കാണ് രണ്ടാംസ്ഥാനം.