ഡെന്മാർക്ക് ഒാപ്പൺ
ഒാഡെൻസ് : ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഡെൻമാർക്ക് ഒാപ്പൺ ബാഡ്മിന്റണിന്റെ പ്രീക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. ഇന്നലെ ജപ്പാന്റെ സയാക്കാ തക്കാഹാഷിയാണ് നേരിട്ടുള്ള ഗെയിമുകൾക്ക് സൈനയെ കീഴടക്കിയത്. സ്കോർ: 15-21, 21-23.
പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം സമീർ വെർമ്മയും മിക്സഡ് ഡബിൾസിൽ പ്രണവ് ജെറി ചോപ്ര - സിക്കി റെഡ്ഡി സഖ്യവും പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്. സമീർ ജാപ്പനീസ് താരം കാന്റ സുനിയാമയെയാണ് ഇന്നലെ തോൽപ്പിച്ചത്. 21-11, 21-11 എന്ന സ്കോറിനായിരുന്നു സമീറിന്റെ വിജയം. പ്രീക്വാർട്ടറിൽ ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോംഗാണ് സമീറിന്റെ എതിരാളി.
ആനന്ദിന് വിജയം
ചെന്നൈ : ഐൽ ഒഫ് മാൻ ഗ്രാൻഡ് സ്വിസ് ചെസ് ടൂർണമെന്റിന്റെ ആറാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് വിജയം. ഉസ്ബക്കിസ്ഥാന്റെ അബ്ദു സത്താറോവ് നോദിർ ബെക്കിനെയാണ് ആനന്ദ് കീഴടക്കിയത്.