ലണ്ടൻ:ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണ്? ലോകപ്രശസ്ത്ര പെർഫ്യൂം ബ്രാൻഡായ വിക്ടോറിയ സീക്രട്ട്സിന്റെ സൂപ്പർ മോഡൽ ബെല്ല ഹാഡിഡ്. സൗന്ദര്യമത്സരത്തിലല്ല ഇരുപത്തിമൂന്നുകാരിയായ ബെല്ലയെ സൂപ്പർ സുന്ദരിയായി തിരഞ്ഞെടുത്തത്. ഗ്രീക്ക് ഗണിതശാസ്ത്രത്തിലെ ‘ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി പിഎച്ച്ഐ സ്റ്റാൻഡേർഡ്സ്’ അനുസരിച്ചാണ് ബെല്ലയ്ക്ക് ഈ അംഗീകരം ലഭിച്ചത്. വ്യക്തമായി പറഞ്ഞാൽ ഗണിതശാസ്ത്രത്തിലെ സമവാക്യങ്ങൾ അനുസരിച്ചാണ് മുഖത്തിന്റെ അഴകളവുകൾ പരിശോധിച്ച് സൗന്ദര്യം വിലയിരുത്തുന്ന രീതി. ഒരു വ്യക്തിയുടെ സൗന്ദര്യം അളക്കാൻ പരമ്പരാഗത ഗ്രീക്ക് സങ്കൽപ്പങ്ങൾ അനുസരിച്ച് ശാസ്ത്രജ്ഞർ രൂപപ്പെടുത്തിയതാണ് ഇൗ സമവാക്യം. ഇൗ സമവാക്യം ഉപയോഗിച്ച് ബെല്ലയുടെ സൗന്ദര്യം കണക്കാക്കിയപ്പോൾ ഫലം 94.35ശതമാനം കൃത്യതയുണ്ടായിരുന്നു. പോപ് ഗായിക ബിയോൻസ രണ്ടാം സ്ഥാനം നേടിയപ്പോൾ നടി അംബർ ഹിയേഡ് മൂന്നാം സ്ഥാനത്തെത്തി.
ലണ്ടനിലലെ ഏറ്റവും അറിയപ്പെടുന്ന കോസ്മറ്റിക് സർജനായ ഡോ. ജൂലിയൻ ഡി സിൽവയാണ് ലോകസുന്ദരിയെ കണ്ടെത്തിയത്. കവിളിന് ലഭിച്ച 99.7 കൃത്യതയാണ് ബെല്ലയെ മുന്നിലെത്താന്‍ സഹായിച്ചതെന്ന് ജൂലിയൻ പറയുന്നത്. വിലയിരുത്തിയ പലർക്കും ബെല്ലയുടെ അടുത്തെങ്ങും എത്താനായില്ല.
അമേരിക്കയിലെ വാഷിംഗ്ടണിലാണ് ബെല്ല ജനിച്ചത്. അമ്മ ഡച്ചുകാരിയും അച്ഛൻ പാലസ്തീൻ കാരനും.അമ്മ യൊലാണ്ട ഹാഡിഡ് അറിയപ്പെടുന്ന മോഡലായിരുന്നു. അമ്മയുടെ പാതയിലൂടെ ബെല്ല ചെറുപ്പത്തിലേ മോഡലിംഗ് രംഗത്തേക്ക് എത്തുകയായിരുന്നു. 2014 ന്യൂയോർക്ക് ഫാഷൻ വീക്കിലെ പ്രകടനത്തിലൂടെയാണ് ലോക ശ്രദ്ധ നേടുന്നത്. 2016 ൽ പാരിസ് ഫാഷൻ വീക്കിലും ശ്രദ്ധപിടിച്ചുപറ്റി.അതോടെ ശുക്രനുദിക്കുകയായിരുന്നു. വമ്പൻ കമ്പനികൾ ഡേറ്റിനായി ബെല്ലയുടെ വീടിനുമുന്നിൽ കാത്തുനിന്നു. പ്രതിഫലവും കുതിച്ചുയർന്നു. സൂപ്പർ മോഡൽ പദവിയിൽ നിൽക്കുമ്പോളാണ് പുതിയൊരു അംഗീകാരം കൂടി ബെല്ലയെ തേടി എത്തുന്നത്.ഇത് ബെല്ലയുടെ പ്രശസ്തി ഒന്നുകൂടി കൂട്ടിയിട്ടുണ്ട്.