malayinkil

മലയിൻകീഴ്: പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ലൈബ്രറി സ്ഥാപിച്ച് വിദ്യാർത്ഥി ദിനത്തിൽ ശ്രദ്ധേയരായി.ഒന്നു മുതൽ പത്താം ക്ലാസുവരെയുള്ള 44 ക്ലാസ് മുറികൾ ലൈബ്രറിയായി. കഥകൾ,കവിതകൾ,നോവലുകൾ തുടങ്ങി ചരിത്ര ഗ്രന്ഥങ്ങൾ വരെ ക്ലാസ് ലൈബ്രറികളിലുണ്ട്.അയ്യായിരത്തിലധികം പുസ്തക ശേഖരം നേരത്തെതന്നെ സ്കൂൾ പൊതു ലൈബ്രറിക്കുണ്ട്.ഐ.ബി.സതീഷ് എം.എൽ.എ ക്ലാസ് റൂം ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ആനന്ദ് കണ്ണശയുടെ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട എ.ഇ.ഒ ഉദയകുമാർ,മാധ്യമ പ്രവർത്തകൻ ശിവാകൈലാസ്,ഹെഡ്മിസ്ട്രസ് ശ്രീദേവി,പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത് എന്നിവർ സംസാരിച്ചു.