തിരുവനന്തപുരം: ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലിമെന്ററി, സെക്കൻഡറി റിസോഴ്സ് അദ്ധ്യാപകർ എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ബിരുദവും സ്പെഷ്യൽ എഡ്യൂക്കേഷണൽ ബി.എഡും അല്ലെങ്കിൽ ജനറൽ ബി.എഡും സ്പെഷ്യൽ എഡ്യൂക്കേഷണൽ ഡിപ്ലോമയുമാണ് സെക്കൻഡറി വിഭാഗത്തിലെ യോഗ്യത. എലിമെന്ററി വിഭാഗത്തിൽ പ്ലസ്ടുവും സ്പെഷ്യൽ എഡ്യൂക്കേഷണൽ ഡിപ്ലോമയും ഉള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ 26ന് രാവിലെ 10.30ന് സമഗ്ര ശിക്ഷാ കേരളം, ജില്ലാ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2455591, 2455590.