octo17a

ആറ്റിങ്ങൽ:കെ.എസ്.എഫ്.ഇ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ റീജീയണിലെ ശാഖകളിലെ ജീവനക്കാർ ബൈക്ക് റാലിയും റോഡ് ഷോയും നടത്തി.വർക്കല,കിളിമാനൂർ,വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് ആരംഭിച്ച ബൈക്ക് റാലി വൈകിട്ട് നാല് മണിയോടെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി. സി ബസ് സ്റ്റാൻഡിന് സമീപം സംഗമിച്ചു.റോഡ് ഷോ കച്ചേരി ജംഗ്ഷനിൽ സമാപിച്ചു.സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ ജീവനക്കാരുടെ കലാ കായിക മേള 19, 20 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ട്,കോളേജ് ആഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.19ന് രാവിലെ 9ന് കായിക മേള ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്യും.ഒളിംപ്യൻ ജിൻസി ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും.സമാപന സമ്മേളനം 20ന് വൈകിട്ട് 4ന് ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ആഡിറ്റോറിയത്തിൽ അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാ താരം സുധീർ കരമന മുഖ്യാതിഥി ആയിരിക്കും.ബാലസാഹിത്യ കാരൻ എസ്.ആർ.ലാൽ സമ്മാന വിതരണം നടത്തും.