കിളിമാനൂർ: ശാസ്ത്രമേളയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വിരുന്നൊരുക്കി .എസ്.എസ് വോളണ്ടിയർ ടീം. ഉപജില്ലാ ശാസ്ത്രോത്സവം നടക്കുന്ന കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാത്ഥികളാണ് ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ "തട്ടുകട" ഒരുക്കിയിരിക്കുന്നത്.
അതിരാവിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചായ, വടയിൽ എന്നിവയൊരുക്കി തുടങ്ങുന്ന കലവറ വൈകിട്ട് ഇലയപ്പം, തെരളി എന്നി ലഘുഭക്ഷം നൽകി അവസാനിക്കും.
ഇതിനിടക്ക് ഉച്ചഭക്ഷണത്തിന് വാഴയിലയിൽ കിഴങ്ങ് പുഴുങ്ങിയതും പച്ചമുളക് ഉടച്ചതും , ദാഹം തീർക്കാൻ സംഭാരവും ഒരുക്കിയിരിക്കുന്നു. വിലക്കുറവിനൊപ്പം വീടുകളിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണമായതിനാൽ ആവശ്യക്കാരും ഏറെ. 74 സ്കൂളുകളിൽ നിന്ന് 1400 ൽ പരം പ്രതിഭകൾ മാറ്റുരയ്ക്കുന്ന സ്കൂളിൽ എൻ.എസ്.എസ് വോളണ്ടിയർമാരുടെ ഈ പ്രവർത്തനം ഏറെ പ്രയോജനപ്പെടുന്നുവെന്ന് രക്ഷിതാക്കളും, വിദ്യാർത്ഥികളും പറഞ്ഞു.