ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്റ്റേഷനിലെ പൊലീസുകാരുടെ കുടുംബസംഗമം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകൻ ഉദ്ഘാടനം ചെയ്തു.കുമാരി ഗാർഡൻസിൽ നടന്ന സമ്മേളനം സി.ഐ ദിപിൻ അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ.വിദ്യാധരൻ, ഡിവൈ.എസ്.പി സുനീഷ് ബാബു,കെ.പി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.കെ.ജ്യോതിഷ്,ജില്ലാ ട്രഷറർ വിനു.ജി.വി തുടങ്ങിയവർ സംസാരിച്ചു.സിവിൽ പൊലീസ് ഓഫീസർമാർ,കുടുംബാംഗങ്ങൾ എന്നിവരുടെ കലാ പരിപാടികളും നടന്നു.