അഭിമുഖം
കാറ്റഗറി നമ്പർ 502/2017 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഒഫ് സെക്‌ഷൻ-കംമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് (പോളിടെക്നിക്കുകൾ) തസ്തികയിലേക്ക് 25 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546441).
കാറ്റഗറി നമ്പർ 31/2019 പ്രകാരം മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2(രണ്ടാം എൻ.സി.എ.- പട്ടികവർഗ്ഗം) തസ്തികയിലേക്ക് 23 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 8.30 ന് ഹാജരാകണം. വിശദാംശങ്ങൾ പ്രൊഫൈലിൽ. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546325).
വകുപ്പ്തല പരീക്ഷ
വകുപ്പ്തല പരീക്ഷ ജൂലായ് 2019 ന്റെ ഭാഗമായി ആഗസ്റ്റ് 14, 17, 18 തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ 29, 31, നവംബർ 2, 3, 4 തീയതികളിൽ നടത്തും. പുതുക്കിയ തീയതിയും സമയക്രമവും വെബ്‌സൈറ്റിലും പരീക്ഷാർത്ഥികളുടെ പ്രൊഫൈലിലും ലഭിക്കും. പരീക്ഷാർത്ഥികൾ പുതുക്കിയ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് നിർദ്ദിഷ്ട പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണം.
കേരള ജയിൽ ഓഫീസേഴ്സ് ടെസ്റ്റ് പേപ്പർ 2/ കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് ടെസ്റ്റ് പേപ്പർ 2 എന്നിവയുടെ പ്രായോഗിക പരീക്ഷ 22 ന് തിരുവനന്തപുരം മൂക്കുന്നിമല ഫയറിംഗ് റേഞ്ചിൽ രാവിലെ 6.30 മുതൽ നടത്തും. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട മേലധികാരിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി പരീക്ഷാസമയത്ത് ഹാജരാക്കണം. കൂടതെ ഗസറ്റ് വിജ്ഞാപനപ്രകാരമുളള ട്രെയിനിംഗ് സർട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. അല്ലാത്തവരെ പ്രായോഗിക പരീക്ഷയിൽ പങ്കെടുപ്പിക്കില്ല. മെമ്മോ ലഭിക്കാത്തവർ വകുപ്പുതല പരീക്ഷാവിഭാഗവുമായി ബന്ധപ്പെടണം.
ഒ.എം.ആർ. പരീക്ഷ
കാറ്റഗറി നമ്പർ 302/2018 പ്രകാരം ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 2(പട്ടികജാതി/പട്ടികവർഗക്കാർക്ക് പ്രത്യേകമായുളള നിയമനം), കാറ്റഗറി നമ്പർ 16/2019 പ്രകാരം ഹാർബർ എൻജിനിയറിംഗിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2/ ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ) തസ്തികകളിലേക്ക് നവംബർ 5 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ 23 മുതൽ പ്രൊഫൈലിൽ ലഭിക്കും.