വെഞ്ഞാറമൂട്: ജോലിക്കിടെ ഇലക്ട്രിക് വാൾ പൊട്ടി ദേഹത്തുതട്ടി തൊഴിലാളി മരിച്ചു.വാമനപുരം, വാഴ്വേലിക്കോണം കെ.വി വിലാസ ത്തിൽ സുരേന്ദ്രൻ (60) ആണ് മരിച്ചത്. പോങ്ങുംമൂട് പ്രശാന്ത് നഗറിലായിരുന്നു സംഭവം. സ്വകാര്യ മന്ദിരത്തിന്റെ നിർമ്മാണത്തിനിടെ കമ്പി മുറിച്ചുമാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.സുരേന്ദ്രൻ ഉപയോഗിച്ചുകൊണ്ടിരുന്ന ഇലക്ട്രിക് കട്ടറിന്റെ വാൾപൊട്ടി ദേഹത്തു തട്ടി ഗുരുതരമായി പരിക്കേറ്റു . ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ലതിക (മോളി), മക്കൾ കൃഷ്ണപ്രിയ, വിഷ്ണു .മരുമകൻ സൂരജ്.