shasthrolasavam

പാറശാല: പാറശാല ഉപജില്ലാ ശാസ്ത്രോത്സവത്തിന് സമാപനമായി. പ്രവൃത്തി പരിചയമേള -എൽ.പി വിഭാഗത്തിൽ വലിയവിള ബി.എം.എൽ.പി.എസ് ഒന്നാം സ്ഥാനവും ഡാലുംമുഖം ഗവ.എൽ.പി.എസ് രണ്ടാംസ്ഥാനവും നേടി. യു.പി വിഭാഗത്തിൽ വിരാലി വി. എച്ച്.എസും, പൊറ്റയിൽക്കട സെന്റ് ജോസഫ് യു.പി.എസും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ വിരാലി വി.എച്ച്.എസ് ഒന്നാം സ്ഥാനവും, വെള്ളറട വി.പി.എം.എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളും വെള്ളറട വി.പി.എം.എച്ച്.എസും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മറ്റു മത്സരഫലങ്ങൾ: സാമൂഹ്യ ശാസ്ത്രമേള- എൽ.പി വിഭാഗം: ഗവ.യു.പി.എസ് മഞ്ചവിളാകം (ഒന്നാം സ്ഥാനം), ഗവ.എൽ.പി.എസ് നല്ലൂർ വട്ടം (രണ്ടാം സ്ഥാനം). യു.പി വിഭാഗം: വിരാലി വിമല ഹൃദയ എച്ച്.എസ് (ഒന്നാം സ്ഥാനം), ഗവ.യു.പി.എസ് മഞ്ചവിളാകം, സെന്റ് ജോസഫ് യു.പി.എസ് പൊറ്റയിൽ കട (രണ്ടാം സ്ഥാനം). ഹൈസ്കൂൾ വിഭാഗം: സെന്റ് ജോൺസ് എച്ച്.എസ് ഉണ്ടൻകോട് (ഒന്നാം സ്ഥാനം), പി പി.എം.എച്ച്.എസ്. കാരക്കോണം (രണ്ടാം സ്ഥാനം). ഹയർ സെക്കൻഡറി വിഭാഗം: സെന്റ് ജോൺസ് എച്ച്.എസ്.എസ് (ഒന്നാം സ്ഥാനം), വി.പി.എം.എച്ച്.എസ് വെള്ളറട (രണ്ടാം സ്ഥാനം). ഗണിത ശാസ്ത്രമേള- എൽ,പി വിഭാഗം ഗവ. എൽ.പി.എസ് കുളത്തൂർ (ഒന്നാം സ്ഥാനം), ആർ.സി.എൽ.പി.എസ് ഉച്ചക്കട (രണ്ടാം സ്ഥാനം). യു.പി വിഭാഗം: ഗവ.യു.പി.എസ് വെള്ളറട (ഒന്നാം സ്ഥാനം), സെന്റ് ജോൺസ് എച്ച്.എസ് (രണ്ടാം സ്ഥാനം). ഹൈസ്കൂൾ വിഭാഗം: വി.എച്ച്.എസ് വിരാലി (ഒന്നാം സ്ഥാനം), വി.എച്ച്.എസ്.എസ് കുളത്തൂർ (രണ്ടാം സ്ഥാനം). ഹയർ സെക്കൻഡറി വിഭാഗം: വി.പി.എം.എച്ച്.എസ്.എസ് വെള്ളറട (ഒന്നാം സ്ഥാനം), എൻ.കെ.എം എച്ച്.എസ്.എസ്.ധനുവച്ചപുരം (രണ്ടാം സ്ഥാനം). ഐ.ടി മേള - യു.പി വിഭാഗം: സെന്റ് ജോസഫ്സ് യു.പി.എസ് പൊറ്റയിൽകട (ഒന്നാം സ്ഥാനം ), ഗവ.വി.എച്ച്.എസ്.എസ് പാറശാല (രണ്ടാം സ്ഥാനം), എച്ച്.എസ്.വിഭാഗം : ഗവ.വി.എച്ച് എസ്എസ് പാറശാല (ഒന്നാം സ്ഥാനം), വിമലഹൃദയ എച്ച്.എസ്.വിരാലി (രണ്ടാം സ്ഥാനം). എച്ച്.എസ്.എസ് വിഭാഗം: വി.പി.എം എച്ച്.എസ്.എസ് വെളളറട (ഒന്നാം സ്ഥാനം), സെന്റ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോട് (രണ്ടാം സ്ഥാനം).

ധനുവച്ചപുരം എൻ.കെ.എം എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനത്തിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.ലേഖ, എസ്‌. ജയചന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.