തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. മോഹൻകുമാർ വിജയിക്കേണ്ടത് ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്ന് എഴുത്തുകാരൻ ഡോ. വി. രാജകൃഷ്ണൻ പറഞ്ഞു. സംസ്കാരസാഹിതിയുടെയും സാംസ്കാരിക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ആർ. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, ഡോ. ബി.എസ്. ബാലചന്ദ്രൻ, പ്രൊഫ. ജി. ബാലചന്ദ്രൻ, കാട്ടൂർ നാരായണപിള്ള, ഡോ. വിളക്കുടി രാജേന്ദ്രൻ, സുദർശൻ കാർത്തികപ്പറമ്പിൽ, ബാബു കുഴിമറ്റം, പ്രൊഫ. ജോളി വർഗീസ്, ഡോ. ജോർജ് തോമസ്, റഷീദ് മഞ്ഞപ്പാറ, ഡോ. നിയതി, രാജേഷ് മണ്ണാമ്മൂല തുടങ്ങിയവർ പ്രസംഗിച്ചു. പൂവത്തൂർ സദാശിവന്റെ അദ്ധ്യക്ഷതയിൽ നടന്ന കവിയരങ്ങ് സുദർശൻ കാർത്തികപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
caption വട്ടിയൂർക്കാവിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഡോ. വി. രാജകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു