gk

1. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?

ടൈറ്റൻ

2. 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം" എന്നീ പേരുകളുള്ളത് ഏത് ഗ്രഹത്തിന്റെ വലയങ്ങൾക്കാണ്?

നെപ്ട്യൂൺ

3. നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കുന്ന ഏകകമേത്?

പ്രകാശവർഷം

4. പ്രകാശതീവ്രതയുടെ യൂണിറ്റ്?

കാൻഡല

5. സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നത് ?

ഇൻഫ്രാറെഡ്

6. ബാരോമീറ്റർ കണ്ടുപിടിച്ചതാര്?

ടോറിസെല്ലി

7. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം?

1.3 സെക്കൻഡ്

8. സമുദ്രത്തിലെ വേലിയേറ്റത്തിന് കാരണം എന്ത്?

ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം

9. ദൃശ്യപ്രകാശത്തിന്റെ ആവൃത്തിയെക്കാൾ കൂടുതൽ ആവൃത്തിയുള്ള കിരണമേത്?

ഗാമാ കിരണം

10. പ്രസിദ്ധമായ 'ഛിന്നഗ്രഹ ബെൽറ്റ്" ഏത് ഗ്രഹങ്ങൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത്?

വ്യാഴം, ചൊവ്വ

11. എല്ലാ തരംഗൾക്കുമുള്ള പൊതുസ്വഭാവമെന്ത്?

ഡിഫ്രാക്ഷൻ

12. ഒരു വസ്തുവിനെക്കാൾ വലിയ സ്ഥിരപ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ലെൻസ്?

ഉത്തല ലെൻസ്

13. വെള്ളത്തിന്റെ ആപേക്ഷിക സാന്ദ്രത എത്ര?

ഒന്ന്

14. സോപ്പുകുമിളയിൽ നിറങ്ങൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസം?

ഇന്റർഫറൻസ്

15. കേൾവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദപരിധിയേത്?

120 ഡെസിബെലിനു മുകളിൽ

16. വായുവിൽ അടങ്ങിയിരിക്കുന്ന ജലബാഷ്പത്തിന്റെ അളവാണ്?

ആർദ്രത

17. ദ്രാവകത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം?

പ്രതലബലം

18. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമ്മ ബഹിരാകാശത്തേക്ക് പോയ വാഹനം ?

സല്യൂട്ട് 7

19. ഒരു ബഹിരാകാശ വാഹനത്തിന്റെ കമാൻഡറായ ആദ്യ വനിത?

എയ്‌ലിൻ കോളീൻസ്

20. ഇന്ത്യൻ വംശജയായ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

കല്പനാ ചൗള.