തിരുവനന്തപുരം: അവസാന തിയതിക്ക് തൊട്ടുമുമ്പ് വൈദ്യുതി ബില്ലടയ്ക്കാൻ കെ.എസ്.ഇ.ബി കൗണ്ടറുകൾക്ക് മുൻപിൽ നീണ്ട ക്യൂ നിന്ന
വരിൽ പലരും ഇപ്പോൾ ഹൈടെക്കായി. ഓൺലൈനായി ബില്ലടയ്ക്കുന്നവരുടെ എണ്ണം ഓരോ മാസവും വർദ്ധിക്കുകയാണ്. ജൂണിൽ 10.24 ശതമാനം ഉപഭോക്താക്കൾ ഓൺലൈനായി ബില്ലടച്ചെങ്കിൽ സെപ്തംബറിലത് 20.45 ശതമാനമായി ഉയർന്നു. വൻകിടക്കാരിൽ 98 ശതമാനവും ബില്ലടയ്ക്കുന്നത് ഓൺലൈനായാണ്.
wss.kseb.in എന്ന വെബ്സൈറ്റ് വഴി എളുപ്പത്തിൽ ബില്ലടയ്ക്കാം എന്നതാണ് ഉപഭോക്താക്കളെ ഓൺലൈനിലേക്ക് ആകർഷിക്കുന്നത്. ഫെഡറൽ, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, സൗത്ത് ഇന്ത്യൻ ബാങ്കുകൾ വഴി ബില്ലടയ്ക്കുമ്പോൾ സർവീസ് ചാർജ് ഈടാക്കുകയുമില്ല. 2000 രൂപ വരെയുള്ള ബില്ലുകൾ ഡെബിറ്റ് കാർഡുപയോഗിച്ചും അടയ്ക്കാം. കൂടാതെ, ഗൂഗിൾ പേ, പേ ടിഎം, ഫോൺ പേ തുടങ്ങിയവയിലൂടെയും ബില്ലടയ്ക്കാം. ഓൺലൈനിൽ ബില്ലടയ്ക്കാനുള്ള സംവിധാനം നേരത്തേ ഉണ്ടായിരുന്നെങ്കിലും കെ.എസ്.ഇ.ബി, ബി.ബി.പി.എസിൽ (ഭാരത് ബിൽ പേമെന്റ് സിസ്റ്റം) രജിസ്റ്റർ ചെയ്തത് രണ്ടുവർഷം മുമ്പാണ്. ഇതോടെയാണ് ഓൺലൈൻ വഴിയുള്ള ബില്ലടയ്ക്കൽ വർദ്ധിച്ചതെന്ന് അധികൃതർ പറയുന്നു.
പി.ഒ.എസ് മെഷീനുകൾ
രണ്ടു മാസത്തിനകം
കെ.എസ്.ഇ.ബിയുടെ എല്ലാ സെക്‌ഷൻ ഓഫീസുകളിലും രണ്ട് മാസത്തിനകം പി.ഒ.എസ് മെഷീനുകൾ (സ്വൈപിംഗ് മെഷീൻ) എത്തിക്കുന്ന പദ്ധതിയും പൂർത്തിയാവുന്നു. എസ്.ബി.ഐയുമായി ചേർന്നാണ് പദ്ധതി.
ഓൺലൈനായി
ബില്ലടച്ചവർ
മേയ് - 15.67 %
ജൂൺ - 10.24 %
ജൂലായ് - 20.44 %
ആഗസ്റ്റ് - 20 %
സെപ്തംബർ - 20.45 %
കെ.എസ്.ഇ.ബിയുടെ ആകെ ഉപഭോക്താക്കൾ: 1.30 കോടി