നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ജപമാല മാസാചരണത്തിന്റെ സമാപനാഘോഷങ്ങൾക്ക് തുടക്കമായി. താന്നിമൂട് അമലോത്ഭവ ദേവാലയണത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 ന് നടന്ന ഉദ്ഘാടന സമ്മേളനം നെയ്യാറ്റിൻകര രൂപത അല്‌മായ കമ്മിഷൻ ഡയറക്ടർ ഫാ.എസ്.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ഏരിയ പ്രസിഡന്റ് ലില്ലി അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് പെൻമലകുന്നേൽ, ഫാ.ജോർജ്ജ് മച്ചിക്കുഴിയിൽ, റീന സുരേഷ്, പി. അപ്പു, രമണി ബനഡിക്ട്, ടി. സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു. ദേവാലയ അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന മരിയൻ എക്സിബിഷൻ നെടുമങ്ങാട് ഫൊറോന വികാരി ഫാ. സിറിൽ ഹാരിസ് ഉദ്ഘാടനം ചെയ്തു. 11.30 മുതൽ ഫാ. ഷാജൻ പുതുശേരിയിൽ സെമിനാർ നയിച്ചു. ഉച്ചക്ക് ശേഷം നടന്ന പൊതു സമ്മേളനം നെയ്യാറ്റിൻകര രൂപത ലിറ്റിൽവെ ഡയറക്ടർ ഫാ. രതീഷ് മാർക്കോസ് ഉദ്ഘാടനം ചെയ്തു. ജപമാല മാസാചരണ സമാപനത്തിന്റെ ഭാഗമായി. മരിയൻ എക്സിബിഷൻ, പുസ്തകവണ്ടി, മരിയൻ ക്വിസ്, സെമിനാറുകൾ, അഖണ്ഡജപമാല, ജപമാല പദയാത്ര എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് നൂറുകണക്കിന് മരിയ ഭക്തർ പങ്കെടുക്കുന്ന ജപമാല പദയാത്ര.