karode

പാറശാല: ലഹരിക്കെതിരെ കാരോട് ഗ്രാമ പഞ്ചായത്ത് സ്‌കൂളുകളിൽ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി അയിര കെ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ലഹരിവിരുദ്ധ വിളംബര റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെ. സുനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ടി. തങ്കരാജൻ, അജീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ. ചന്ദ്രിക, ഹെഡ്മിസ്ട്രസ് ക്രിസ്റ്റൽ ജോൺ, സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള ബോധവത്കരണ സെമിനാറിൽ കേരള ലഹരി നിർമ്മാർജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.