വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ സുവോളജി വിഭാഗവും കൊല്ലം തൈറോകെയർ ലബോറട്ടറിയും സംയുക്തമായി സംഘടിപ്പിച്ച തൈറോയിഡ് നിർണയ ക്യാമ്പ് പ്രിൻസിപ്പൽ എ.ജോളി ഉദ്ഘാടനം ചെയ്തു. സുവോളജി വിഭാഗം മേധാവി ഡോ.ജെ.ലെജി അദ്ധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ ഡോ.ജി.എസ്.ബബിത, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. വിനോദ് സി സുഗതൻ, പിടിഎ സെക്രട്ടറി വി.സിനി എന്നിവർ സംസാരിച്ചു. സുവോളജി വിഭാഗം അദ്ധ്യാപകരായ ഡോ.ബിനുഷ്മ രാജു സ്വാഗതവും എസ്.പ്രീതി നന്ദിയും പറഞ്ഞു.