ബാലരാമപുരം: പുനർജനി സേവാകേന്ദ്രത്തിന്റെ പുതിയ അഭയകേന്ദ്രം ആട്ടറമ്മൂല ചാവടിനടയിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു.ബാലരാമപുരം സി.ഐ ജി.ബിനു മുഖ്യപ്രഭാഷണം നടത്തും.വാർഡ് മെമ്പർ നന്നംകുഴി രാജൻ, ബാലരാമപുരം എസ്.ഐ വിനോദ് കുമാർ, പി.ആർ.ഒ എ.വി സജീവ്, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, നേതാജി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തുളസീധരൻ,പെരിങ്ങമല ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രസിഡന്റ് കെ.രവീന്ദ്രൻ,കോട്ടുകാൽക്കോണം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എസ്.കൃഷ്ണയ്യർ,ഫ്രാബ്സ് വൈസ് പ്രസിഡന്റ് എച്ച്.എ നൗഷാദ് എന്നിവർ സംസാരിച്ചു.പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം സ്വാഗതവും ലിജോ ജോർജ് നന്ദിയും പറഞ്ഞു.