sadgamaya

തിരുവനന്തപുരം: കുട്ടികളിലെ പാഠ്യ-പാഠ്യേതര കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പഠന വൈകല്യങ്ങൾ പരിഹരിക്കാനും പ്രത്യേക പരിശീലനങ്ങളുമായി ഹോമിയോ വകുപ്പിന്റെ സദ്ഗമയ പദ്ധതി. ഇതിന്റെ ഭാഗമായി നടത്തുന്ന ഹ്രസ്വ പരിശീലന കളരിയായ നവജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ ആർ.എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ജയനാരായണൻ, സദ്ഗമയ പദ്ധതി ജില്ലാ കൺവീനർ ഡോ. മനു വർഗീസ്, സ്റ്റാഫ് സെക്രട്ടറി ജെ.എം. റഹിം തുടങ്ങിയവർ സംസാരിച്ചു.