rupees

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ഫീസുകളിൽ അഞ്ച് ശതമാനം വർദ്ധന വരുത്തി.

ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് സർക്കാർ ഉത്തരവ്. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പരീക്ഷാ ഫീസ്, യൂണിവേഴ്സിറ്റി ഫീസ് തുടങ്ങിയവയിലാണ് വർദ്ധന . ഫീസ് വർദ്ധന നടപ്പിലാക്കുന്നതിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.