വൈകുന്നേരം 4 മണി 38 മിനിറ്റ് 13 സെക്കന്റ് വരെ പൂയം ശേഷം ആയില്യം.
അശ്വതി - കർമ്മരംഗത്ത് ഉയർച്ച, സാമ്പത്തിക നേട്ടം.
ഭരണി - സാമൂഹ്യ രംഗത്ത് ശോഭിക്കും, ഭാഗ്യകരമായ അനുഭവങ്ങൾ.
കാർത്തിക - സഞ്ചാരക്ലേശം വർദ്ധിക്കും, വിരഹദുഃഖം വരും.
രോഹിണി - ആരോഗ്യസ്ഥിതി മെച്ചപ്പെടും, ശത്രു ശല്യം കുറയും.
മകയിരം - കടബാദ്ധ്യത വർദ്ധിക്കും, അയൽക്കാരുമായി വിരോധം.
തിരുവാതിര - ആശുപത്രി ചെലവുകൾ അധികരിക്കും, കലഹങ്ങൾ.
പുണർതം - ജനപിന്തുണ കുറയും, സഹോദരുമായി കലഹം.
പൂയം - വ്യാപാരത്തിൽ അഭിവൃദ്ധി, സ്വസ്ഥതയും സമാധാനവും.
ആയില്യം - തൊഴിൽ വിജയം, പങ്കാളിയുടെ സഹായം ലഭിക്കും.
മകം - ഷെയർ ബിസിനസിൽ നേട്ടം, നിയമന ഉത്തരവുകൾ ലഭിക്കും.
പൂരം - ഗുരുജനങ്ങളെ കണ്ടുമുട്ടും, വിദേശ സഹായം ലഭിക്കും.
ഉത്രം - സർക്കാർ ആനുകൂല്യം ലഭിക്കും, ആരോഗ്യം മെച്ചപ്പെടും.
അത്തം - പിതൃസ്വത്തിന്മേൽ ആധിപത്യം, ഗൃഹ സുഖം.
ചിത്തിര - സ്ത്രീ സുഖം, സ്ഥാനലാഭം എന്നിവയ്ക്ക് യോഗം.
ചോതി - ഉന്നത സ്ഥാനലാഭം, രോഗശാന്തി ലഭിക്കും.
വിശാഖം - പുതിയ ബന്ധം ലഭിക്കും, സന്താനലാഭം.
അനിഴം - ധനാഗമ മാർഗങ്ങൾ വർദ്ധിക്കും, യാത്രാ ഗുണം.
കേട്ട - വിദേശയാത്രക്ക് അനുമതി ലഭിക്കും, വിവാഹാലോചന പുരോഗമിക്കും.
മൂലം - ആരോഗ്യസ്ഥിതി മോശമാകും, അപവാദങ്ങൾ കേൾക്കും.
പൂരാടം - അനാവശ്യമായ കലഹങ്ങൾ, ലഹരിയുടെ ഉപയോഗം കുറയ്ക്കുക.
ഉത്രാടം - എതിർലിംഗക്കാർ മുഖേനെ ധനനഷ്ടം, എല്ലാ കാര്യത്തിലും തടസങ്ങൾ.
തിരുവോണം - പ്രണയ വിജയം, ഉല്ലാസയാത്രകൾ ഉണ്ടാകും.
അവിട്ടം - കടബാദ്ധ്യതകൾ കുറയും, ശത്രു ശല്യം ഒഴിവാകും.
ചതയം - ദേവാലയ ദർശന യോഗം, ആഗ്രഹങ്ങൾ സഫലീകരിക്കും.
പൂരുരുട്ടാതി - ദാമ്പത്യ സുഖം ഉണ്ടാകും, കച്ചവട സ്ഥാപനങ്ങൾ ആരംഭിക്കാൻ പരിശ്രമിക്കും.
ഉത്തൃട്ടാതി - പ്രശംസയും അംഗീകാരവും കിട്ടും, സാമ്പത്തിക നേട്ടം.
രേവതി - പങ്കാളിയുടെ ബന്ധുക്കൾ സഹായിക്കും, മാതൃഗുണം.