കല്ലമ്പലം: കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വർക്കല താലൂക്ക് സ്പെഷ്യൽ കൺവെൻഷൻ കല്ലമ്പലം വെയിലൂർ എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി കുളത്തൂർ മണി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രവീന്ദ്രൻ അദ്ധ്യക്ഷനായി. മൂന്നാംമൂട് സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീജിത്ത്, ഉഴമലയ്ക്കൽ വിജയൻ, തൗഫീക്ക്, തിരുമല രവികുമാർ തുടങ്ങിയവർ ആശംസ നേർന്നു.