നെടുമങ്ങാട്: സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറാൾ കിരീടവും പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനവും നേടി വെള്ളനാട് ഗവ.എൽ.പി.എസ് ശ്രദ്ധേയമായി. എൽ.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ ക്വിസിന് കീർത്തനാ ബിജീഷ്, ചാർട്ട് നിർമ്മാണത്തിൽ ശ്രീഹരി, ആദിത്യൻ എന്നിവർ സമ്മാനം നേടി. പ്രവൃത്തിപരിചയ മേളയിൽ ബീഡ്‌സ് വർക്കിൽ ജാനകി .എ.ആർ, സ്റ്റഫ്ഡ് ടോയിസ് - ജോതിക .ഡി.ജെ, പപ്പറ്റ് മേക്കിംഗ് - ദേവിക പി. സുരേഷ്, വുഡ് വർക്ക് - നിരഞ്ജൻ .എ.എസ്, കുട നിർമ്മാണം - ആശിഷ് .എ.എസ്, കയർ ഉത്പന്നങ്ങൾ - സായന്ത് എസ്.നായർ, പനയോല ഉത്പന്നങ്ങൾ - തംബുരു .ആർ, ഈറന്മുള്ള - അഖിൽ സുരേഷ്, നെറ്റ് നിർമ്മാണം - ആദിത്യൻ .എ.ഡി എന്നിവരും ഗണിതശാസ്ത്ര വിഭാഗത്തിൽ പസിൽ ആരോമൽ .ആർ.ആർ, സ്റ്റിൽ മോഡൽ - നീലാംബരി .വി.പി എന്നിവരും വിജയിച്ചു.