തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. മൂലവിളാകം ടി.സി 27/107ൽ പ്രശാന്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഏകദേശം 10 പവനും പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്.

കുടുംബാംഗങ്ങൾ വീട് പൂട്ടി പുറത്തുപോയ സമയത്തായിരുന്നു മോഷണം. രാത്രി 9 ഓടെ തിരിച്ചെത്തിയപ്പോൾ വാതിലിന്റെ പൂട്ട് ഇളക്കിമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. പേട്ട പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി.