തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മാലിദ്വീപ്, ചെന്നൈ, മുംബയ് എന്നിവിടങ്ങിളിലേക്ക് സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി പുതിയ സർവീസുകൾ തുടങ്ങും. 27 മുതൽ ദിവസവും രാവിലെ 10.40ന് മുംബയിലേക്ക് 168 സീറ്റുകളുള്ള ബോയിംഗ് 737 വിമാനസർവീസും, നവംബർ 20 മുതൽ ദിവസവും ഉച്ചയ്ക്ക് 12.45ന് മാലദ്വീപിലേക്കും വൈകീട്ട് 5.45ന് ചെന്നൈയിലേക്കും 90 സീറ്റുകളുള്ള ബോംബാർഡിയർ ക്യൂ400 എന്ന ചെറുവിമാനസർവീസുമാണ് തുടങ്ങുക. കൂടാതെ
വിസ്താര എയർലൈൻസിന്റെ തിരുവനന്തപുരം-ഡൽഹി സർവീസും 27ന് തുടങ്ങും.
തിരുവനന്തപുരത്തുനിന്ന് കണ്ണൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഗോ എയർ വിമാനക്കമ്പനിയുടെ സർവീസുകൾ ഉടൻ തുടങ്ങുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്കുമുള്ള എയർ ഏഷ്യാ വിമാനക്കമ്പനിയുടെ പ്രതിദിന സർവീസുകളും ഉടൻ തുടങ്ങും.